Category: Blog
-
കോട്ടയം മഹോത്സവം 2026
പ്രിയ സുഹൃത്തേ കോട്ടയം ജില്ല രൂപീകൃതമായിട്ട് മുക്കാൽ നൂറ്റാണ്ടു പൂർത്തിയായിരിക്കുകയാണ്. തെക്കുംകൂർ, വടക്കുംകൂർ, പൂഞ്ഞാർ രാജവംശങ്ങളുടെയും മറ്റു നാട്ടധികാരികളുടെയും ആരോഹണ അവരോഹണങ്ങൾക്കു മുമ്പും പിമ്പുമായി ജീവിത വഴികളിലെ യാതനാനിർഭരമായ യാത്രയെ പോരാട്ടമാക്കിമാറ്റിയ ഒരു ജനതയുടെ ഉയിർത്തത്തെഴുനേൽപ്പിൻ്റെ സാക്ഷാത്‌കാരമാണ് ഇന്നത്തെ കോട്ടയം. അതിന്റെ സാംസ്കാരിക മികവുകളെയും ജീവിത മൂല്യങ്ങളെയും ചരിത്രപരതയിൽ വിലയിരുത്തി പുതിയ കോട്ടയത്തിന്റെ നിർമ്മിതിക്ക് വഴിയൊരുക്കുന്ന ഒരു സർഗ്ഗാത്മക കൂട്ടായ്‌മയ്ക്ക് കോട്ടയം മഹോത്സവമെന്ന മഹാമേള അവസരമാവുകയാണ്. അറിവുകളും അനുഭൂതികളും സമ്മേളിക്കുന്നതാണ് കോട്ടയം മഹോത്സവം 2026. ടി കെ…